ചപ്പാത്തി മാവിൽ തുപ്പിയെന്ന് വീഡിയോ പ്രചരിച്ചു; ഉത്തര്‍ പ്രദേശില്‍ വയോധികൻ അറസ്റ്റില്‍

ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ ഹോട്ടലില്‍ തുപ്പല്‍ പുരട്ടി ചപ്പാത്തി ചുട്ടുവെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വൈറലായ വീഡിയോയില്‍ കാണുന്ന തസീറുദ്ദീന്‍ എന്നയാളെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. വഴിയരികിലെ ഭക്ഷണശാലയില്‍ വെച്ച് മാവില്‍ തുപ്പിയെന്നാണ് ആരോപണം. ഗാസിയാബാദിലെ തില മോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സാഹിബാബാദ് പ്രദേശത്തെ ഒരു ഹോട്ടലിലേതാണ് വീഡിയോയെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതെന്ന് സാഹിബാബാദ് പോലീസ് സൂപ്രണ്ട് പൂനം മിശ്ര പറഞ്ഞു. പസോണ്ട ഗ്രാമത്തില്‍ മോഹന്‍ നഗര്‍വസീറാബാദ് റോഡരികിലാണ് ഹോട്ടല്‍.
ജീവന് ഹാനികരമായ  അണുബാധ പടരാന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തിയാണിതെന്നും തുടര്‍ന്നാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും എസ്.പി പറഞ്ഞു. പുലര്‍ച്ചെയാണ്  തസീറുദ്ദീനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News