ഭാര്യയെ സംശയം; രണ്ടു വയസ്സായ മകനെ കൊന്ന യുവാവിന് ജീവപര്യന്തം

ഹൈദരാബാദ്- ഭാര്യയെ സംശയിച്ച് രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ലാംഗര്‍ഹൂസ് സ്വദേശി ഖാസി മുഹമ്മദ് ഹസീബിനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ഖാസിയുടെ ഭാര്യ നുസ്രത്ത് ബീഗം നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.  നാമ്പള്ളി ക്രിമിനല്‍ കോടതിയിലെ അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി ജയ കുമാറാണ് കുറ്റം ചുമത്തി ശിക്ഷ വിധിച്ചത്.  2018 ലായിരുന്നു ദമ്പതികളുടെ വിവാഹം.  ഖാസി മുഹമ്മദ് ഇസ്മായില്‍ (2), ഖാസി മുഹമ്മദ് റയാന്‍ എന്ന ഏഴ് മാസം പ്രായമുള്ള രണ്ട് കുട്ടികളുണ്ടെന്നും നുസ്രത്ത് പറഞ്ഞു. ഭാര്യയെ  സംശയിച്ച പ്രതി കുട്ടികള്‍ തന്റേതല്ലെന്ന് അവകാശപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി.  തുടര്‍ന്ന് ഖാസി തന്റെ മകന്‍ ഇസ്മയിലിനെ അവരുടെ വസതിയുടെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News