തിരുനാവായ-മലയാളികളുടെ പ്രിയ നടി ഭാമ വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തകള്‍. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്. നടി സോഷ്യല്‍ മീഡിയ പേജിന്റെ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു.
ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം' എന്നാണ് ഭാമ കുറിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവ് അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു.
എന്നാല്‍, ഇത്തരം ചോദ്യങ്ങളോട് ഭാമ പ്രതികരിച്ചിരുന്നില്ല. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. താരത്തിന്റെ കുടുംബജീവിതത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.
2020 ആയിരുന്നു ബിസിനസുകാരനായ അരുണിനെ നടി വിവാഹം ചെയ്തത്. മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളിലും അരുണിന്റെ ഫോട്ടോകള്‍ നടി പങ്കുവെച്ചില്ല. നടിയുടെ പ്രൈവറ്റ് അക്കൗണ്ടില്‍ നേരത്തെ അരുണിന്റെ പേരും ചേര്‍ത്തിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ പേര് ഇവിടെ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. മകളുടെ ഒന്നാം പിറന്നാളിന് എടുത്ത അരുണിനു ഒപ്പമുള്ള ചിത്രങ്ങളും നടി നീക്കം ചെയ്തു.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് 2020 ഡിസംബറിലാണ് ദമ്പതികള്‍ക്ക് ഒരുമകള്‍ ജനിക്കുന്നത്. ഇടയ്ക്കു താരം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാമ മൊഴിമാറ്റിയതു വലിയ വിവാദമായിരുന്നു.താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ തുടങ്ങിയോ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ മറുപടി ഭാമയും നല്‍കിയിട്ടില്ല.