ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പമുള്ള കണ്ണാടിക്കാരന്‍ ആര്? തിരഞ്ഞ് മടുത്ത് സോഷ്യല്‍ മീഡിയ, ഒടുവില്‍ ആളെ പിടികിട്ടി

ദിലീപിന്റെയും മഞ്ജുവാര്യയുടെയും മകള്‍ മീനാക്ഷിയയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. മീനാക്ഷിയുടെ ഉറ്റ ചങ്ങാതിമാരില്‍ ഒരാളാണ് നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം നമിതയുടെ കഫെയായ സമ്മര്‍ ടൗണിന്റെ ഉദ്ഘാടനമായിരുന്നു. മീനാക്ഷിയടക്കം നിരവധി സെലിബ്രിറ്റികള്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തിരുന്നു.അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ദീപം തെളിയിക്കുകയും ചെയ്തിരുന്നു.

സാധാരണ മീനാക്ഷി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ കാവ്യയോ ദിലീപോ മീനാക്ഷിക്കൊപ്പം ഉണ്ടാകും. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റി. അതല്ല പ്രശ്‌നം പരിപാടിയില്‍ ഉടനീളം മീനാക്ഷിയുടെ അടുത്ത് തന്നെ നിന്ന ചെറുപ്പക്കാരന്റെ വീഡിയോയും വൈറലായിരുന്നു. വീഡിയോ വൈറലായപ്പോള്‍ ആരാണ് ആ പയ്യന്‍ എന്നത് സോഷ്യല്‍ മീഡിയയും തിരക്കി. ആരാണ് മീക്ഷിക്ക് തൊട്ടടുത്ത് മുഴുവന്‍ സമയവും  നിറഞ്ഞു നിന്ന ആ താടിവെച്ച കണ്ണാടിക്കാരന്‍ എന്നായിരുന്നു കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടി ഇരുന്നത്. ഇവര്‍ തമ്മിലെന്താണ് ബന്ധമെന്നും ചോദ്യങ്ങളുയര്‍ന്നു. ആരാധകര്‍ തന്നെ ആ ചോദ്യത്തിന് ഉള്ള ഉത്തരം ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകനാണ് ആ ചെറുപ്പക്കാരന്‍. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയുടെ ബന്ധുവും കൂടിയാണ് ഇയാള്‍. ആളെ പിടികിട്ടിയതോടെ സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ ആകാംക്ഷ അവസാനിച്ചിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News