പ്രവാസി വെൽഫെയർ മക്ക യൂനിറ്റിന് പുതിയ ഭാരവാഹികൾ

ഷാനവാസ് കോട്ടയം ബുഷൈർ മഞ്ചേരി

മക്ക- പ്രവാസി വെൽഫെയർ മക്ക യൂനിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. മക്ക അസീസിയയിൽ നടന്ന പരിപാടിയിൽ സൗദി സെൻട്രൽ കമ്മിറ്റി പ്രതിനിധി ഷഫീഖ് മേലാറ്റൂർ തെരഞ്ഞെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. രാജ്യം ഫാസിസത്തിന്റെ ഭീഷണിയിൽ കഴിയുന്ന ഇന്നത്തെ സാഹചര്യത്തിൽ ജനങ്ങൾ രാഷ്ട്രീയ വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നും വെൽഫെയർ പാർട്ടി മുന്നോട്ട് വെക്കുന്ന ക്ഷേമ രാഷ്ട്രം എന്ന മഹത്തായ ആശയത്തിന് വളരെയധികം പ്രസക്തിയുണ്ടെന്നും അദ്ദേഹം ഉണർത്തി. 
കഴിഞ്ഞ മാസം വെൽഫെയർ പാർട്ടി നടത്തിയ സംസ്ഥാന സമ്മേളനത്തിന്റെ വിജയം ആവേശകരവും സർഗാത്മക ജനാധിപത്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മക്ക യൂനിറ്റ് പ്രസിഡന്റായി ഷാനവാസ് കോട്ടയം തെരഞ്ഞെടുക്കപ്പെട്ടു. 
ബുഷൈർ മഞ്ചേരി (ജന. സെക്രട്ടറി), മുന അനീസ് (വൈസ് പ്രസിഡന്റ്), ശമീൽ ചേന്ദമംഗല്ലൂർ (ട്രഷറർ), നാസർ വാഴക്കാട് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. 
സഫീർ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാനവാസ് കോട്ടയം, ബുഷൈർ മഞ്ചേരി എന്നിവർ സംസാരിച്ചു. ശമീൽ ചേന്ദമംഗല്ലൂർ നന്ദി പറഞ്ഞു.

Tags

Latest News