വരുമാന സര്‍ട്ടിഫിക്കറ്റിന് 10000 രൂപ; ഇടുക്കി തഹസില്‍ദാര്‍ പിടിയില്‍

ഇടുക്കി- ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തിന് നേതൃത്വം നല്‍കിയ ഇടുക്കി തഹസില്‍ദാര്‍ ജയ്ഷ് ചെറിയാന്‍ തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായി. വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെയാണ് കട്ടപ്പനയിലെ വീട്ടില്‍നിന്ന്  രാത്രി തഹസില്‍ദാരെ വിജിലന്‍സ് പിടികൂടിയത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10000 രൂപ കൈക്കൂലി വേണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു. തുക കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
                      വിജിലന്‍സ് കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്.പി വി. ജി വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി യൂനിറ്റ് ഡി വൈ. എസ് .പി ഷാജു ജോസിന്റെ നേതൃത്വത്തില്‍, സി. ഐമാരായ ടിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള എസ് .ഐമാരായ സ്റ്റാന്‍ലി തോമസ്, ജോയ് എ. ജെ, സുരേഷ് കെ. എന്‍, സുരേഷ് കുമാര്‍ ബി, പ്രദീപ് പി. എന്‍, ബിജു വര്‍ഗീസ്,  ബേസില്‍ പി. ഐസക്ക്, എസ് .സി .പി. ഒമാരായ സനല്‍ ചക്രപാണി, ഷിനോദ് പി. ബി, ബിന്ദു ടി. ഡി, സുരേഷ് കെ .ആര്‍, ദിലീപ് കുമാര്‍ എസ് .എസ്, സന്ദീപ് ദത്തന്‍, ജാന്‍സി. വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News