Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-എസ്.ബി.ഐ വായ്പാ മേള തുടങ്ങി;സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം

തിരുവനനന്തപുരം- നോര്‍ക്ക റൂട്ട്‌സ് എസ്.ബി.ഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് 21 വരെ വായ്പാ മേള.   പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍  നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍.  

മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എസ്.ബി.ഐ കേരള ജനറല്‍ മാനേജര്‍ സീതാരാമന്‍. വി നിര്‍വ്വഹിച്ചു. സമൂഹത്തോടു ഉത്തരവാദിത്വമുളള ബാങ്ക് എന്ന നിലയില്‍  പ്രവാസികള്‍ക്കായി എല്ലാ തരത്തിലുമുളള സഹായങ്ങള്‍ ലഭ്യമാക്കാന്‍ എസ്. ബി. ഐ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
178 രാജ്യങ്ങളിലായി ഏകദേശം 35 ലക്ഷത്തോളം പ്രവാസി മലയാളി സമൂഹമുണ്ടെന്നാണ് കണക്കുകള്‍.  ഇവരില്‍ നല്ലൊരു ശതമാനവും എസ്.ബി.ഐ കുടുംബത്തിന്റെ ഭാഗമാണ്.  കോവിഡാന്തരം തൊഴില്‍നഷ്ട  നേരിടേണ്ട വന്നവരില്‍ ഏറ്റവും പ്രയാസമുണ്ടായത് പ്രവാസിസമൂഹത്തിനാണ്. പലര്‍ക്കും ഇതുവരെ നഷ്ടപ്പെട്ട തൊഴില്‍ തിരികെകിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നുണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തോടൊപ്പം പ്രവാസികള്‍ക്കും എല്ലാ തരത്തിലുമുളള ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പദ്ധതികള്‍ എസ്. ബി. ഐ വഴി ലഭ്യമാണെന്നും സീതാരാമന്‍ പറഞ്ഞു.

സംരംഭങ്ങള്‍ വരുമാന മാര്‍ഗ്ഗം മാത്രമല്ല മറിച്ച് പുതിയ തൊഴിലിടങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസം പ്രവാസ ജീവിതത്തിന്റെ രണ്ടാം അധ്യായത്തിന്റെ ഭാഗമാണ്. തിരിച്ചുവന്ന പ്രവാസികള്‍ പുതിയൊരു ജീവിതത്തിനാണ് തുടക്കം കുറിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങളാണ് സംരംഭങ്ങളായി പരിണമിക്കുന്നത്.  അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വളര്‍ച്ചയുടെ കൂടി ഭാഗഭാക്കാകുകയാണ് സംരംഭകര്‍. നിത്യവും പുതുമ നിലനില്‍ത്താന്‍ കഴിയുക എന്നതാണ് സംരംഭകത്വത്തിന്റെ വിജയമന്ത്രമാക്കണമെന്നും സി. ഇ. ഒ അഭിപ്രായപ്പെട്ടു.
 
തിരിച്ചെത്തിയ പ്രവാസികളുടെ സാമ്പത്തിക പുനസംയോജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്ത പദ്ധതിയാണ് നേര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജി്ത് കോളശ്ശേരി പറഞ്ഞു.  
വായ്പാമേളയോടനുബന്ധിച്ച് ആദ്യഘട്ടത്തില്‍ വായ്പ അനുവദിക്കപ്പെട്ടവര്‍ക്കുളള അനുമതിപത്രവും ചടങ്ങില്‍ വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ വായ്പാമേള നടക്കുന്ന തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് സമീപത്തെ ഐക്കര ആര്‍ബര്‍ കെട്ടിടത്തിലെ എസ്.ബി.െഎ എസ്.എം.ഇ.സി ബ്രാഞ്ചിലായിരുന്നു സംസംതാനതല ഉദ്ഘാടനം.
കൊല്ലം-ജില്ലയില്‍ റയില്‍വേസ്‌റ്റേഷനു സമീപത്തുളള എസ്.ബി.ഐ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, സ്‌റ്റേറ്റ് ബാങ്ക് ഭവനിലും, പത്തനംതിട്ടയില്‍ കുമ്പഴ റാന്നി റോഡിലെ എസി.ബി.ഐ എസ്.എം.ഇ ബ്രാഞ്ച് റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, ആലപ്പുഴയില്‍ ബീച്ച് റോഡിലെ എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസ് ബ്രാഞ്ചിലും കോട്ടയത്ത് തിരുനക്കര മൈതാനത്തിനു സമീപമുളള എസ്.ബി.ഐ ടൗണ്‍ ബ്രാഞ്ച് ശാഖയിലും, എറണാകുളത്ത്  പാലാരിവട്ടം ബൈപ്പാസ് ജംങ്ഷനിലെ വങ്കാരത്ത് ടവേഴ്‌സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എസ്.എം.ഇ സെന്ററിലുമാണ് വായ്പാമേള നടക്കുന്നത്.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് നാട്ടിലേക്ക്  മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.  പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍  നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റിലെ പ്രസ്തുത www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് 04712770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
മേള നടക്കുന്ന ബ്രാഞ്ചുകളില്‍ നേരിട്ടെത്തിയാല്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുക്കും മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന ലഭിക്കുക.

 

Latest News