Sorry, you need to enable JavaScript to visit this website.

ഐ.ഐ.ടി സർട്ടിഫിക്കറ്റോടെ എ.ഐ പഠനം ആർക്കും സാധ്യം

തൊഴിൽ മാറ്റങ്ങൾക്ക് പുതിയ നൈപുണ്യം നേടിയെടുക്കുക എന്നത് നിർബന്ധ വ്യവസ്ഥയല്ലെങ്കിലും ജീവനക്കാരുടെ ദീർഘകാല ഉൽപാദനക്ഷമത നിർണയിക്കുന്നത് അവർ പഠിച്ചെടുക്കുന്ന പുതിയ നൈപുണികളെ അടിസ്ഥാനമാക്കിയാണ്. ഈ പുതിയകാല ജോലികൾ ചെയ്യുന്നതിനും സ്വയം നവീകരിക്കുന്നതിനും നൈപുണ്യ പരിശീലനം നേടേണ്ടത് വളർച്ചക്ക് അനിവാര്യമാണ്. ഇന്ന് പല സ്ഥാപനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിംഗിൽ കോഴ്‌സുകളും നൈപുണ്യ പരിശീലനങ്ങളും നൽകുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ഉയർന്ന ഫീസ് ഈടാക്കിയാണ് ഇത്തരം കോഴ്‌സുകൾ നൽകുന്നത്. എന്നാൽ സർക്കാർ തലത്തിൽ താങ്ങാവുന്ന ഫീസിൽ ഇത്തരം കോഴ്‌സുകൾ കേരളത്തിൽ ലഭ്യമാണ്. പാലക്കാട് ഐഐടിയും സംസ്ഥാന സർക്കാരിനു കീഴിലുള്ള അസാപ് കേരളയും ചേർന്ന് നടത്തുന്ന കോഴ്‌സ് മികച്ച ഒരു ഒപ്ഷനാണ്. കുറഞ്ഞ ഫീസിൽ ഒരു ഐഐടി സർട്ടിഫിക്കറ്റോടെ എഐ/ എംഎൽ കോഴ്‌സ് പഠിക്കാൻ ഇത് അവസരമൊരുക്കുന്നു. മദ്രാസ് ഐഐടി തയാറാക്കിയ പാഠ്യപദ്ധതിയാണ് ഈ കോഴ്‌സ് പിന്തുടരുന്നതെന്നും ഈ കോഴ്‌സിനെ ആകർഷകമാക്കുന്നു. ഏതെങ്കിലും ബിരുദമാണ് യോഗ്യത. സയൻസ് പശ്ചാത്തലം അഭികാമ്യം. നിർബന്ധമല്ല. ഏതെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രൊഫഷനലുകൾക്കും ബിരുദ വിദ്യാർത്ഥികൾക്കും ഈ കോഴ്‌സിനു ചേരാം. കേരളത്തിലുടനീളം വിവിധ കോളേജുകളിൽ ബ്ലെൻഡഡ് മോഡിലാണ് കോഴ്‌സ് നടത്തിപ്പ്. ഓൺലൈനായും ഫിസിക്കലായും സെഷനുകളുണ്ടാകും. 756 മണിക്കൂർ ആണ് കോഴ്‌സ് ദൈർഘ്യം. വിദ്യാർത്ഥികൾക്ക് 41,300 രൂപയും പ്രൊഫഷനലുകൾക്ക് 64,900 രൂപയുമാണ് ഫീസ്. ഇത്ര കുറഞ്ഞ നിരക്കിൽ ഐഐടിയുടെ സർട്ടിഫിക്കറ്റോടെ എഐ/എംഎൽ പഠിക്കാൻ മറ്റു അവസരങ്ങൾ ലഭ്യമല്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News