Sorry, you need to enable JavaScript to visit this website.

തന്റെ ജീവിതം ഒടുവില്‍ പട്ടി നക്കിയ സ്ഥിതിയിലായെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്

വലിയ പട്ടി പ്രേമിയാണ് നടിയും അവതാരകയുമായ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തെരുവ് പട്ടികളോടുള്ള സ്‌നേഹത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും തെറിവാക്കുകളുമെല്ലാം രഞ്ജിനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതം പട്ടി നക്കിയ അവസ്ഥയിലാണെന്നാണ് രഞ്ജിനി പറയുന്നത്. നാല്‍പത് വയസ് ആയതോടെ താന്‍ ഇതുവരെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത തരം പ്രശ്നങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.  ഡിപ്രഷനെക്കാളും ഭേദമാണെങ്കിലും ഇത്തരം വികാരങ്ങളൊന്നും തനിക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് തന്റെ വ്ളോഗിലൂടെ രഞ്ജിനി പറയുന്നത്.

രഞ്ജിനി ഹരിദാസ് തന്റെ വ്ളോഗിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ:

പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞ കേട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. വീട്ടില്‍ തിരിച്ച് വരണമെന്നില്ല, എവിടെയെങ്കിലും യാത്ര ചെയ്ത് നടന്നാല്‍ മതി. അറിയുന്ന ആള്‍ക്കാരെ ഒന്നും കാണാന്‍ തോന്നുന്നില്ല. ഒറ്റയ്ക്കിരിക്കണമെന്ന് തന്നെയാണ് തോന്നുന്നത്. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ സെര്‍ച്ച് ചെയ്ത് നോക്കിയിരുന്നു. ഒന്നുകില്‍ ഇത് ഡിപ്രഷന്‍ ആയിരിക്കും. അതല്ലെങ്കില്‍ മിഡ് ലൈഫ് ക്രൈസസ് ആവും. എനിക്കിപ്പോള്‍ നാല്‍പത് വയസുണ്ട്. ആ പ്രായത്തില്‍ ഇങ്ങനൊരു പ്രതിസന്ധി വരുമെന്നാണ് തോന്നുന്നത്. പലതും വായിച്ചതില്‍ നിന്നും മിഡ് ലൈഫ് ക്രൈസസിനുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. ഡിപ്രഷനെക്കാളും മിഡ് ലൈഫ് ക്രൈസസാണ് നല്ലത്. കാരണം കുറച്ച് കഴിയുമ്പോള്‍ പോകുമല്ലോ - രഞ്ജിനി പറയുന്നു.

 

 

Latest News