Sorry, you need to enable JavaScript to visit this website.

ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ സമ്പാദ്യം  മുംബൈയിലെ മന്നത്ത് ബ്ംഗ്ലാവ് 

മുംബൈ-ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മൂന്നാംസ്ഥാനത്തെത്തിയ കാര്യം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ പട്ടികയില്‍ ഹോളിവുഡ് താരം ടോം ക്രൂസിനെ പിന്നിലാക്കിയാണ് ഷാരൂഖ് മൂന്നാമതെത്തിയത്. 6261 കോടി രൂപയാണ് ഷാരൂഖിന്റെ ആസ്തി. ഷാരൂഖ് ഖാന്റെ സമ്പത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് ഏതാണെന്ന് സൂപ്പര്‍ താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. മുംബൈയിലെ അദ്ദേഹത്തിന്റെ ആഡംബര ഭവനമായ മന്നത്താണ് താന്‍ ഏറ്റവുമധികം വില കൊടുത്തു വാങ്ങിയ വസ്തുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
മുംബൈയില്‍ എത്തിയപ്പോള്‍ വിവാഹിതനായിരുന്ന ഷാരൂഖ് ഭാര്യ ഗൗരിക്കൊപ്പം ചെറിയൊരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. തീരെ ചെറിയ വീട്ടിലാണ് താമസിക്കുന്നതെന്ന ഭാര്യാമാതാവിന്റെ ഓര്‍പ്പെടുത്തലുകള്‍ക്കിടയിലാണ് മന്നത്ത് വാങ്ങാന്‍ തീരുമാനിക്കുന്നത്. മന്നത്ത് കണ്ടപ്പോള്‍ ദല്‍ഹിക്കാരുടെ മനസിലെ ബംഗ്ലാവ് പോലെയാണ് തോന്നിയത്. അതാണ് ഞാന്‍ വാങ്ങിയ ചെലവേറിയ വസ്തുവെന്ന് ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.
അടുത്തിടെ മന്നതിതിന്റെ നെയിം പ്ലേറ്റ് മാറ്റിയത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗ്ലാസ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് നെയിംപ്ലേറ്റിന് രൂപം നല്‍കിയത്. ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാനാണ് മന്നത്തിന്റെ പ്രവേന കവാടത്തിന് മുന്നിലെ നെയിം പ്ലേറ്റിന് പുതിയ ഡിസൈന്‍ നല്‍കിയത്.

Latest News