ഊമയും ബധിരയുമായ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

കൊല്ലം- ഊമയും ബധിരയുമായ ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍.  പൂതക്കുളം സ്വദേശി ജയചന്ദ്രനാണ് പോലീസ് പിടിയിലായത്.

സ്ഥിരമായി മദ്യപിച്ചെത്തുന്ന ജയചന്ദ്രന്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ പ്രതി ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ക്രൂരമായി മര്‍ദ്ദിച്ച് തല നിരവധി തവണ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. പരുക്കേറ്റ വീട്ടമ്മയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. 

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News