അബദ്ധത്തില്‍ സംഭവിച്ചത്, മാപ്പ് പറഞ്ഞു, തേജസ്വി സൂര്യയെ പിന്തുണച്ച് കേന്ദ്രമന്ത്രി

ന്യൂദല്‍ഹി- ചെന്നൈ-തിരുച്ചറപ്പള്ളി ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യ തുറന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തേജസ്വി സൂര്യ മാപ്പുപറഞ്ഞെന്നും സിന്ധ്യ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉള്‍പ്പെട്ടത് തേജസ്വി സൂര്യയാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ഇതു സ്ഥിരീകരിച്ചത് വ്യോമയാന മന്ത്രിയാണ്.

വിമാനത്താവളത്തില്‍വച്ചാണ് സംഭവമുണ്ടായത്. അബദ്ധത്തിലാണു തേജസ്വി സൂര്യ എമര്‍ജന്‍സി വാതില്‍ തുറന്നത്. അദ്ദേഹംതന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ഉടനെത്തന്നെ ക്ഷമാപണം നടത്തുകയും ചെയ്തു. തുടര്‍ന്ന് എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണു വിമാനം ടേക്ക് ഓഫ് ചെയ്തത് -ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

 

Latest News