ആലപ്പുഴ- പൊതുസ്ഥലത്ത് മദ്യപാനവും പോലീസിന് നേരേ കൈയ്യേറ്റ ശ്രമവും നടത്തിയ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം കസ്റ്റഡിയില്‍. സിപിഎം പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ ജോണ്‍സണ്‍, എസ് എഫ് ഐ മുന്‍ ജില്ലാ നേതാവ് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവശങ്കര്‍, അര്‍ജുന്‍ മണി എന്നിവരെയാണ് എടത്വാ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എടത്വാ ചങ്ങങ്കരി പള്ളിക്ക് സമീപമാണ് സംഭവം. ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘം ചങ്ങങ്കരി പള്ളി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം പൊതുവഴിയില്‍ മദ്യപിച്ചു. പൊതുവഴിയില്‍ നിന്ന് മദ്യപിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ എടത്വാ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി സംഘത്തെ ചോദ്യം ചെയ്‌തെങ്കിലും പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് നേരേ സംഘം കൈയ്യറ്റ ശ്രമത്തിന് മുതിരുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയ ശേഷം സാഹസികമായാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊതു സ്ഥലത്തെ മദ്യപാനം, ക്യത്യ നിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് എടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






