മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് തയാറാക്കുന്നയാളെന്ന് എന്‍.ഐ.എ

കൊല്ലം- ചവറയില്‍ അറസ്റ്റിലായ മുഹമ്മദ് സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കുന്നയാളാണെന്ന് എന്‍.ഐ.എ. അക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖാണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍.ഐ.എ പറയുന്നു. സാദിഖിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടിയിരുന്നു. ചൊവാഴ്ചയാണ് മുഹമ്മദ് സാദിഖിന്റെ ചവറയിലെ വീട്ടില്‍ റെയ്ഡ് നടന്നത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മുക്കുത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സാദിഖിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡിനെത്തിയത്. സാദിഖിന്റെ വീട്ടില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ശേഖരിച്ചു. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.
കൊച്ചി എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തിയത്. ചവറ രോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മുന്‍കൂട്ടി വിവരം നല്‍കാതെ റെയ്ഡിന് തൊട്ടുമുമ്പായാണ് എന്‍ഐഎ പോലീസിന്റെ സഹായം തേടിയത്.
റെയ്ഡ് നാലര മണിക്കൂര്‍ നീണ്ടു നിന്നു. ചവറ ഒട്ടോ റിക്ഷാ സ്റ്റാന്‍ഡില്‍ െ്രെഡവറായിരുന്ന സാദിഖ് ഇപ്പോള്‍ പഴക്കച്ചവട രംഗത്താണ്. കഴിഞ്ഞ മാസം 29നും കൊല്ലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News