തോമസിന്റെ കാര്‍ഷിക വായ്പ  കേരള ബാങ്ക് എഴുതിത്തള്ളും

കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച വയനാട് പുതുശേരി പള്ളിപ്പുറം തോമസിന്റെ  വീട് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ഡയറക്ടര്‍ പി.ഗഗാറിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിക്കുന്നു.

മാനന്തവാടി-വയനാട് പുതുശേരിയില്‍ കടുവ  ആക്രമണത്തെത്തുടര്‍ന്നു  മരിച്ച കര്‍ഷകന്‍  പള്ളിപ്പുറം തോമസിന്റെ  കാര്‍ഷിക വായ്പ കേരള ബാങ്ക് എഴുതിത്തള്ളും. കേരള ബാങ്ക് കോറോം ശാഖയില്‍നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ എടുത്ത അഞ്ച് ലക്ഷം രൂപയുടെ  കിസാന്‍മിത്ര വായ്പയും പലിശയുമാണ്  എഴുതിത്തള്ളുക. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ തോമസിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചതാണ് വിവരം.  കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍, കോറോം, ശാഖ മാനേജര്‍ ടി.വി.പ്രമോദ് എന്നിവരോടൊപ്പമാണ് പ്രസിഡന്റ് പുതുശേരിയിലെത്തിയത്.

 

 

Latest News