Sorry, you need to enable JavaScript to visit this website.

വന്‍കിട പദ്ധതികളും പരിഷ്‌കാരങ്ങളും; സൗദി 3.1 ശതമാനം വളര്‍ച്ച നേടുമെന്ന് മന്ത്രി

ഫൈസല്‍ അല്‍ഇബ്രാഹിം

റിയാദ് - വെല്ലുവിളികള്‍ നേരിടുന്നതില്‍ സൗദി സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും ഈ വര്‍ഷം സൗദി അറേബ്യ 3.1 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം പറഞ്ഞു. പരമ്പരാഗത സാമ്പത്തിക മേഖലകളുടെ വളര്‍ച്ച, സ്വകാര്യ മേഖലയുടെ ശക്തമായ പ്രകടനം, വിഷന്‍ 2030 പദ്ധതിയോടനുബന്ധിച്ച ഫലപ്രദമായ നയങ്ങളും പരിഷ്‌കാരങ്ങളും എന്നീ പ്രധാന മൂന്നു ഘടകങ്ങള്‍ സൗദി സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്നു.
തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം പണപ്പെരുപ്പം 2.1 ശതമാനം കവിയില്ലെന്നാണ് കരുതുന്നത്. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചത് വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് സൗദി അറേബ്യ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു. ഇന്ധന നിരക്ക് വര്‍ധന നിര്‍ത്തിവെക്കല്‍, സിറ്റിസണ്‍ അക്കൗണ്ട് പദ്ധതി വഴി സഹായം നല്‍കല്‍, വിലക്കയറ്റം സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ എത്രമാത്രം ബാധിക്കുന്നു എന്നതിനെ കുറിച്ച പഠനം പോലുള്ള നടപടികളാണ് സ്വീകരിച്ചത്.
സൗദി അറേബ്യ ലോകത്തിന്റെ ഭാഗമാണ്. ലോകത്ത് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ സൗദി അറേബ്യയെയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത് പരമ്പരാഗത സാമ്പത്തിക മേഖലകള്‍ക്കും പുതിയ സാമ്പത്തിക മേഖലകള്‍ക്കും ബാധകമാണ്. ആഗോള മാന്ദ്യം സംഭവിക്കുകയാണെങ്കില്‍ അത് സൗദി അറേബ്യയെയും ബാധിക്കും. എങ്കിലും സൗദി സമ്പദ്‌വ്യവസ്ഥയുടെ ശക്തിയിലും വളര്‍ച്ച തുടരാന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങളുടെ സാധ്യതയിലും തങ്ങള്‍ വിശ്വസിക്കുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെയും അടിസ്ഥാന വസ്തുക്കളുടെയും വിലക്കയറ്റം, വിതരണ ശൃംഖലകള്‍ക്ക് നേരിട്ട തടസ്സങ്ങള്‍, ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ എന്നിവ അടക്കം ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച നിരവധി വെല്ലുവിളികള്‍ക്ക് കഴിഞ്ഞ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചെങ്കിലും ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു. സൗദി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്ന നിരവധി ഘടകങ്ങള്‍ വരും വര്‍ഷങ്ങളിലും അനുകൂല സ്വാധീനം ചെലുത്തുന്നത് തുടരും. സ്വകാര്യ മേഖല കൂടുതല്‍ പുരോഗതി കൈവരിക്കും. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. വന്‍കിട പദ്ധതികളും പരിവര്‍ത്തന പദ്ധതികളും നടപ്പാക്കുന്നതിന്റെ ഫലമായ ഉയര്‍ന്ന ആഭ്യന്തര ആവശ്യവും 2030 വരെയുള്ള കാലത്തെ പൊതുധനവിനിയോഗ പദ്ധതികളും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കും.
2060 ഓടെ സീറോ ന്യൂട്രാലിറ്റിയില്‍ എത്തിച്ചേരാനാണ് സൗദി അറേബ്യ പ്രവര്‍ത്തിക്കുന്നത്. 2030 ഓടെ വൈദ്യുതി ഉല്‍പാദനത്തില്‍ പുനരുപയോഗ ഊര്‍ജ വിഹിതം 50 ശതമാനമായി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. ഹരിതഗൃഹ വാതക ബഹിര്‍ഗമന മുക്ത ഭാവിയിലേക്കുള്ള പ്രയാണത്തില്‍ മേഖലക്ക് സൗദി അറേബ്യ നേതൃത്വം നല്‍കുന്നു. ഹരിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാനും പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ വികസിപ്പിക്കാനും 186 ബില്യണിലേറെ ഡോളര്‍ സൗദി അറേബ്യ നീക്കിവെച്ചിട്ടുണ്ട്. വാതക ബഹിര്‍ഗമനം കുറക്കാനും ഊര്‍ജ പരിവര്‍ത്തനം ത്വരിതപ്പെടുത്താനും നൂതനമായ പരിഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിന് ലോകമെമ്പാടുമുള്ള പങ്കാളികളുമായി സൗദി അറേബ്യ സഹകരിക്കുന്നതായും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.


 

 

 

Latest News