വിനോദ സഞ്ചാരികള്‍ക്ക് നേരെ അക്രമണം; 14 യുവാക്കള്‍ റിമാന്‍ഡില്‍

ഇടുക്കി- ഞായറാഴ്ച കട്ടപ്പന അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ഒരു കുടുംബത്തിലെ നാലുപേരെ അക്രമിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം 14 പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെല്ലാം വണ്ടന്‍മേട് മാലി സ്വദേശികളാണ്. ഭാര്യയോട് യുവാക്കള്‍ അസഭ്യം പറഞ്ഞത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
പെരുമ്പാവൂര്‍ പൊഞ്ഞാശേരി തപസ്യ രജിത്ത് രാജു, ഭാര്യ കവിത, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് കട്ടപ്പന പോലീസ് പ്രതികളെ പിടികൂടിയത്. മാലി പുല്ലുമേട് കോളനി ഭാഗത്ത് പ്രശാന്ത്(21), മാലി ശ്രീ മുരുകന്‍ വീട്ടില്‍ ശബരി(20), പ്രശാന്ത്(25), അജിത് കുമാര്‍(23), മാലി മാരിഅമ്മന്‍കോവില്‍ തെരുവ് സ്വദേശികളായ അജിത് കുമാര്‍(26), വിവിഷന്‍(18), പുതുവീട്ടില്‍ മനോജ് (19), സുധീഷ്(18), അരുണ്‍, വിജയ്, സംഗീതവിലാസം വീട്ടില്‍ സതീഷ്, സൂര്യ, അമരാവതി വിലാസം വീട്ടില്‍ രഘു(31), 17 കാരന്‍ എന്നിവരെയാണ് കട്ടപ്പന എസ്ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കട്ടപ്പന കോടതി  റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് മാറ്റി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News