ഒറ്റപ്പാലം- ഗ്യാസ് സിലിണ്ടറുകളും വൈദ്യുതോപകരണങ്ങളും മോഷ്ടിച്ച കേസില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍. അന്വലപ്പാറ കണ്ണമംഗലം സൂര്യവീട്ടില്‍ എം.ഷണ്‍മുഖം(44), കടമ്പഴിപ്പുറം പാറശ്ശേരി പുത്തിരിക്കാട്ടില്‍ രാമദാസ്(46), കോങ്ങാട് കുണ്ടുവന്‍പാടം പുത്തന്‍കളം മുരളീദാസ്(39) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
ആറ് ഗ്യാസ് സിലിണ്ടറുകളും വെല്‍ഡിംഗ് മെഷീന്‍, കാടുവെട്ടിയന്ത്രം, വാട്ടര്‍ ക്ലീനിംഗ് മെഷീന്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെടുത്തു. രാമദാസ് ഒരു കൊലക്കേസിലെ പ്രതിയാണ്. വേങ്ങശ്ശേരി ആലംപാറ വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ വീട്ടിലും സമീപത്തെ റൈസ്മില്ലിലുമായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മോഷണം പോയത്. മോഷണം തടയാനെത്തിയ അബ്ദുള്‍ റസാഖിനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം മോഷണമുതലുമായി സ്ഥലം വിട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)