പ്രവേശന വിലക്ക് സൗദിയില്‍ ആശ്രിതര്‍ക്ക് ബാധകമല്ല, പക്ഷേ രേഖകളില്‍നിന്ന് നീക്കണം

റിയാദ് - റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിതര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. റീ-എന്‍ട്രി വിസയില്‍ സൗദി അറേബ്യ വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത ആശ്രിതരെ വിസാ കാലാവധി അവസാനിച്ച ശേഷം തവാസുല്‍ സേവനം പ്രയോജനപ്പെടുത്തി രക്ഷകര്‍ത്താവിന്റെ രേഖകളില്‍ നിന്നും സിസ്റ്റങ്ങൡ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്.
വിദേശ തൊഴിലാളി റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത പക്ഷം സിസ്റ്റത്തില്‍ വിദേശിയുടെ സ്റ്റാറ്റസ് 'സൗദിയില്‍ നിന്ന് പുറത്തുപോയി, തിരിച്ചുവന്നില്ല' എന്നാക്കി മാറ്റാന്‍ വിസാ കാലാവധി അവസാനിച്ച് ഒരു മാസത്തിനു ശേഷം ഇഖാമയുമായി ജവാസാത്തിനെ നേരിട്ട് സമീപിക്കല്‍ നിര്‍ബന്ധമാണെന്നും ജവാസാത്ത് വ്യക്തമാക്കി. ആശ്രിതന്‍ റീ-എന്‍ട്രിയില്‍ സ്വദേശത്തേക്ക് പോയ ശേഷം തിരിച്ചുവരാത്ത പക്ഷം ഏതു വിധേനെയാണ് രക്ഷകര്‍ത്താവിന്റെ രേഖകളില്‍ നിന്നും സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്യുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News