മരുഭൂപ്രദേശത്ത് കൊണ്ടുപോയി സുഹൃത്തിനെ കാര്‍ കയറ്റിക്കൊന്നു, പ്രതിക്ക് വധശിക്ഷ

കുവൈത്ത് സിറ്റി - സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മരുഭൂപ്രദേശത്തു വെച്ച് സുഹൃത്തിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ട യുവാവാണ് സുഹൃത്തായ കുവൈത്തി യുവാവിനെ കൊലപ്പെടുത്തിയത്. കേസിലെ കൂട്ടുപ്രതിയെ കോടതി തടവിന് ശിക്ഷിച്ചു. കൊല്ലപ്പെട്ട യുവാവിനെ ചുറ്റികകൊണ്ട് അടിച്ചെന്നാണ് കൂട്ടുപ്രതിക്കെതിരായ ആരോപണം. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ അല്‍ജഹ്‌റായിലെ കബിദ് ഏരിയയിലേക്ക് തട്ടിക്കൊണ്ടുപോയാണ് സംഘം കൊലപാതകം നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News