ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട് ആംബുലന്‍സിനുമുന്നില്‍ ചാടിയ യുവാവ് മരിച്ചു

കോട്ടയം - മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സിനു മുന്നിലേക്ക് ചാടി ഗുരുതര പരിക്കേറ്റ രോഗി മരിച്ചു. പുന്നപ്ര കറുകപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നരമാണ് സംഭവം. ആലപ്പുഴയില്‍ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയ്ക്കായാണ് രണ്ടാഴ്ച മുമ്പ് സെബാസ്റ്റ്യനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ചികില്‍സയിലിരിക്കേ ഇയാള്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.ആശുപത്രിയ്ക്കു സമീപമുള്ള ബാര്‍ ഹോട്ടലിനു മുന്നില്‍ നിന്നും ആംബുലന്‍സിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും മരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News