നേപ്പാള്‍ വിമാന ദുരന്തം; തകര്‍ന്നു വീഴുന്നതിന് തൊട്ടുമുമ്പത്തെ വീഡിയോ

ന്യൂദല്‍ഹി- നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പത്തെ  യെതി എയര്‍ലൈന്‍സ് വിമാനത്തിന്റെ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ലാന്‍ഡിംഗിന് തൊട്ടുമുമ്പ് സേതി നദിക്ക് സമീപം വിമാനം തകര്‍ന്നതിന് ശേഷം തീപിടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പങ്കുവെച്ച മറ്റ് ദൃശ്യങ്ങളില്‍ തകരുന്നതിന് മുമ്പ് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായി കാണിക്കുന്നു.
വിമാനം അടുക്കുന്നത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടതായി
ഖും ബഹാദൂര്‍ ഛേത്രി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വിമാനം വിറയ്ക്കുന്നതും ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നതാണ് കണ്ടത്. പെട്ടെന്ന് മൂക്കുകുത്തിവീണു.  ഛേത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു, വിമാനത്തിന്റെ പകുതിയും കുന്നിന്‍പുറത്താണ് വീണത്. മറ്റേ പകുതി സേതി തോട്ടിലേക്കും വീണു.

 

Latest News