നടി മഹാലക്ഷ്മിയേയും രവീന്ദറിനേയും ട്രോളി സോഷ്യല്‍ മീഡിയ

ചെന്നൈ-തമിഴ്‌നടി മഹാലക്ഷ്മിയുടേയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രേശഖറിന്റേയും പഴയ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ആഘോഷമാക്കി ട്രോളന്മാര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഇരവരുടേയും വിവാഹം. പണത്തിനുവേണ്ടിയാണ്
മഹാലക്ഷ്മി രവീന്ദറിനെ വിവാഹം ചെയ്തതെന്ന ആരോപണമാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും താരങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം തുടരുന്നുവെന്നാണ് ട്രോളുകളില്‍നിന്ന് വ്യക്തമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രവീന്ദര്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടിക്കെതിരായ വിമര്‍ശം.  
പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്നും പണത്തിന് ഹൃദയത്തെ ചേര്‍ത്തു വയ്ക്കാന്‍ കഴിയുമെന്നുമാണ് ചില  കമന്റുകള്‍.

 

Latest News