ഷട്ടില്‍ കളിയ്ക്കിടെ മകന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു; വിവരമറിഞ്ഞ മാതാവ് തളര്‍ന്ന് വീണ് മരിച്ചു


കോഴിക്കോട് അത്തോളിയില്‍ ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദന വന്ന്മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മയും മരിച്ചു. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന്‍ ശുഹൈബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്ന് മണിക്കൂറിനിടെ മരിച്ചത്. ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന വന്ന ശുഹൈബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ നഫീസ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

    

Latest News