ദമാം - ആലുവ ചൂർണിക്കര കുന്നത്തേരി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന നിർധനരായ കുടുംബത്തിലെ നവജാത ശിശുവിന്റെ ചികിത്സാ ചിലവിലേക്ക് ദമാം എറണാകുളം ജില്ലാ കെ.എം.സി.സിയുടെ ചികിത്സാ ധനസഹായം കൈമാറി.
യൂത്ത് ലീഗ് ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം കുട്ടി കുന്നത്തേരിക്ക് സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി സിറാജ് ആലുവ ധനസഹായം കൈമാറി.
ആലുവ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജിന്നാസ് കുന്നത്തേരി, എം.എസ്.എഫ് ആലുവ മണ്ഡലം പ്രസിഡണ്ട് മിഥിലാജ് സലീം എന്നിവർ സംബന്ധിച്ചു.