തളിപ്പറമ്പ്- മുപ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചവെന്ന പരാതികളെ തുടര്‍ന്ന് അറബി അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂര്‍ ദാറുല്‍ അമാന്‍ ഹൗസില്‍ എം. ഫൈസലി (52) നെയാണ് പോക്‌സോ വകുപ്പ് പ്രകാരം തളിപ്പറമ്പ പ്രിന്‍സിപ്പല്‍ എസ്.ഐ. ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയര്‍ന്നത്. നാല് വര്‍ഷമായി അധ്യാപകന്‍ ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. നേരത്തെ വളപട്ടണത്തുള്ള സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്.
കൊറോണക്ക് ശേഷം 2021 നവംബറില്‍ ക്‌ളാസ് തുടങ്ങി രണ്ടാഴ് കഴിഞ്ഞതു മുതല്‍ ക്ലാസ് മുറിയില്‍ വെച്ച് പല ദിവസങ്ങളില്‍ പല തവണ 6, 7 ക്ലാസിലുള്ള 28 പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. അധ്യാപിക നടത്തിയ കൗണ്‍സലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെ ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു. 17 ഓളം പരാതികള്‍ ഇതുവരെ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്നും പോലീസ് പറഞ്ഞു. നേരത്തെ ഇയാള്‍ പ്രവര്‍ത്തിച്ച സ്‌കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു. അത് ഉന്നതര്‍ ഇടപെട്ട് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.
പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)