ദമാമില്‍ വൈദ്യുതി നിലയത്തില്‍ അഗ്നിബാധ; വിതരണത്തെ ബാധിച്ചില്ല

ദമാം - അല്‍ദബാബ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി നിലയത്തില്‍ അഗ്നിബാധ. സൗദി ഇലക്ട്രിസിറ്റി കമ്പനി എന്‍ജിനീയര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പങ്കാളിത്തത്തോടെ സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചു. ഉപയോക്താക്കള്‍ക്കുള്ള വൈദ്യുതി വിതരണത്തെ അഗ്നിബാധ ബാധിച്ചില്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കാര്‍ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News