വിദ്വേഷ പ്രസംഗത്തിൽ സുദർശൻ ടി.വിക്കെതിരെ കേസെടുക്കാത്തതെന്ത്- സുപ്രീം കോടതി

ന്യൂദൽഹി- ദൽഹിയിൽ സുദർശൻ ന്യൂസ് ടി.വി എഡിറ്റർ സുരേഷ് ചാവ്ൻകെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദു യുവവാഹിനി പരിപാടിയിലെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വൈകുന്നതിൽ ദൽഹി പോലീസിനെ ചോദ്യം ചെയ്തു സുപ്രീംകോടതി. സംഭവം നടന്ന് അഞ്ചു മാസമായിട്ടും എഫ്.ഐ.ആർ ഫയൽ ചെയ്യാത്തത് എന്താണെന്ന് കോടതി ചോദിച്ചു. ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനെയും കോടതി ചോദ്യം ചെയ്തു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേസിൽ ഇതുവരെ എടുത്ത എല്ലാ നടപടികളുടെയും റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. പോലീസ് അന്വേഷണം വൈകുന്നതിനെതിരേ ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. 
    
 

Latest News