Sorry, you need to enable JavaScript to visit this website.

2023 ഒക്കെ ആയില്ലേ, സിനിമാ നടിമാരെ കല്യാണം  കഴിക്കാന്‍ പറ്റില്ലെന്ന ധാരണ മാറ്റിക്കൂടെ? നയന എല്‍സ 

ചങ്ങനാശേരി-സിനിമാ നടിമാരെ കല്യാണം കഴിക്കാന്‍ കൊള്ളില്ല എന്ന ചിന്താഗതിയാണ് പലര്‍ക്കുമെന്ന് യുവ നടി നയന എല്‍സ. നടിമാരുമായി സീരിയസ് റിലേഷനൊന്നും ശരിയാകില്ല, വേണമെങ്കില്‍ വെറുതെ ഡേറ്റ് ചെയ്ത് നടക്കാന്‍ മാത്രം കൊള്ളാം എന്നെല്ലാമുള്ള ചിന്താഗതിയാണ് എന്നാണ് നയന പറയുന്നത്.
സിനിമാ നടന്മാര്‍ക്ക് വലിയ വിലയാണ്. എല്ലാവരും ഫാനാണെന്ന് പറഞ്ഞും നടക്കും. പക്ഷെ സിനിമാ നടിമാര്‍ എന്ന് പറയുമ്പോള്‍ ഒരു ബാഡ് ഇംപ്രഷനാണ്. അതൊക്കെ മാറണം. ഇത് 2023 അല്ലേ. അടുത്തിടെ തന്റെ ബ്രദറിന്റെ കല്യാണത്തിന് പോയപ്പോള്‍ തനിക്കൊരു വിവാഹ ആലോചന വന്നിരുന്നു. പക്ഷെ അവര്‍ പറയുന്നത് സിനിമ ചെയ്യുന്നത് നിര്‍ത്താനാണ്. കാരണം ഇനിയും സിനിമയില്‍ തുടര്‍ന്നാല്‍ നല്ല കുടുംബ ജീവിതം ഉണ്ടാകില്ല എന്നൊക്കെയാണ്. മോശം മേഖലയാണ് സിനിമ മേഖല എന്നെല്ലാമാണ് അവര്‍ പറയുന്നത്. ബ്യൂട്ടി പേജന്റ് കഴിഞ്ഞ സമയത്ത് തനിക്കും അങ്ങനെയൊരു തോന്നല്‍ വന്നിരുന്നു സിനിമ വേണോ വേണ്ടയോയെന്ന്.
കാരണം അങ്ങനെയാണ് അവര്‍ ഓരോ കാര്യങ്ങള്‍ തന്നിലേക്ക് ഇഞ്ചക്ട് ചെയ്തിരുന്നത്. 2023 ആയിട്ടും നായികമാരുടെ കാര്യത്തില്‍ ആളുകളുടെ ചിന്താഗതി മാറിയിട്ടില്ല എന്നാണ് ഒരു അഭിമുഖത്തിനിടെ നയന പറയുന്നത്. 'ഋ' എന്ന സിനിമയാണ് നയനയുടെതായി ഇനി തിയേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്.

Latest News