Sorry, you need to enable JavaScript to visit this website.

ഐശ്വര്യ ലക്ഷ്മി ശരിക്കും അര്‍ജുന്‍ ദാസിനെ  പ്രണയിക്കുന്നുവോ? സത്യമെന്തെന്ന് താരം പറയുന്നു 

ചെന്നൈ-ഐശ്വര്യ ലക്ഷ്മി ശരിക്കും പ്രണയത്തിലോ? അവസാനം സത്യം വെളിപ്പെടുത്തി താരം.  മലയാളത്തില്‍ എന്നപോലെ തന്നെ തമിഴ് സിനിമയിലും പ്രിയ താരമായി മാറിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ജഗമെ തന്തിരം, പൊന്നിയന്‍ സെല്‍വന്‍, ഇപ്പോഴിതാ ഗാട്ട കുസ്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ഐശ്വര്യ തമിഴില്‍ പ്രധാന നടിമാരില്‍ ഒരാളായി മാറി. മലയാളത്തിലും തമിഴിലും മാത്രമല്ല തെലുങ്കിലും താരത്തിന് നിറെ ആരാധകരുണ്ട്. എന്നാല്‍ അവരെയെല്ലാം  ഞെട്ടിച്ചതായിരുന്നു  കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്-മലയാളിയായ ഭാഗ്യ താരം പ്രണയത്തിലാണെന്ന്.
കഴിഞ്ഞ ദിവസം തമിഴ് താരം അര്‍ജ്ജുന്‍ ദാസിനോടൊപ്പം ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് താരം പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങളും അതെ തുടര്‍ന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വന്നത്. അക്ഷരാര്‍ഥത്തില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ഐശ്വര്യ പങ്കുവച്ച് ചിത്രം വൈറലാകുകയും അര്‍ജ്ജുനും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോട്ടുകള്‍ പുറത്ത് വരികയും ചെയ്തു. ഇംഗ്‌ളീഷിലുള്ള ദേശീയ തലത്തിലുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ വരെ മലയാളം നടി പ്രണയത്തിലാണ് അഭ്യുഹങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന് നടി ലവ് ഇമോജി ക്യാപ്ഷനായി നല്‍കിയതോടെയാണ് അഭ്യുഹങ്ങള്‍ക്ക് ബലമേറിയത്. എന്നാല്‍ അവയ്‌ക്കെല്ലാം മറുപടിയുമായി ഐശ്വര്യ തന്നെ രംഗത്തെത്തി. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തില്‍ അല്ലയെന്നും സാധാരണ പോലെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണെന്നും ഐശ്വര്യ തന്റെ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചു. 
എന്റെ ഏറ്റവും അവസാനത്തെ പോസ്റ്റിന് ഇത്രയ്ക്ക് വലിയ പ്രചാരം ലഭിക്കമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞങ്ങള്‍ കണ്ടുമുട്ടാന്‍ ഇടയായി, ഒരു ഫോട്ടോ എടുത്തു, അത് പോസ്റ്റ് ചെയ്തു. ഇവിടെ വേറെയൊന്നും നടക്കുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇന്നലെ മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജ്ജുന്‍ ഫാന്‍സിനോട്, സമാധാനപ്പെടുക. അവന്‍ നിങ്ങളുടേതാണ്' ഐശ്വര്യ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ കുറിച്ചു.  ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയുടെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണിത്. ദുല്‍ഖര്‍ ചിത്രത്തില്‍ അര്‍ജ്ജുനുണ്ടെന്നും അപ്പോള്‍ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ് ഐശ്വര്യ പങ്കുവച്ചത്. 


 

Latest News