Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ല; എല്ലാം പാർട്ടിയും ജനങ്ങളും തീരുമാനിക്കുമെന്ന് ശശി തരൂർ

കോഴിക്കോട് - താൻ ഇതുവരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സ്വയം പഖ്യാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായാണ് തരൂരിന്റെ പ്രതികരണം. 
 താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ഒരിക്കലും സ്വയം പ്രഖ്യാപിച്ചിട്ടില്ല. നിങ്ങൾ മുഖ്യമന്ത്രിയാവൻ തയ്യാറല്ലേ എന്നു മാധ്യമങ്ങൾ ചാദിച്ചപ്പോൾ പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് പറഞ്ഞത്. അതിനപ്പുറം പറഞ്ഞിട്ടില്ല. അതൊരു വാർത്താ തലക്കെട്ട് ആക്കേണ്ട ആവശ്യമില്ലായിരുന്നു. അതിൽ അനാവശ്യ ചർച്ചകളുടെ ആവശ്യമില്ലെന്നും തരൂർ വ്യക്തമാക്കി. 
 ലോക്‌സഭാ സ്ഥാനാർത്ഥിത്വമടക്കം എല്ലാം പാർട്ടിയും ജനങ്ങളും തീരുമാനിക്കുമെന്നും തരൂർ പറഞ്ഞു. എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് കൂടെയുണ്ടായിരുന്ന കോഴിക്കോട് എം.പി എം.കെ രാഘവനും വ്യക്തമാക്കി.
 2026ലെ തെരഞ്ഞെടുപ്പുള്ളൂ. നിലവിൽ കേരളത്തിന് ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷത്തിന്റെ പിന്തുണയുമുണ്ട്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിനെ പറ്റി 2026ൽ ചർച്ച ചെയ്യുന്നതാണ് പ്രസക്തം. വിവിധ മത സാമുദായിക നേതാക്കളുമായെല്ലാം സൗഹാർദ്ദ കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്നും തരൂർ അറിയിച്ചു. 


തരൂരിന്റേത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം; എല്ലാവരെയും കാണണം, നിലപാട് തെരഞ്ഞെടുപ്പ് സമയത്തെന്നും ജിഫ്രി തങ്ങൾ

കോഴിക്കോട് - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി വിശ്വപൗരനെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. 
 ശശി തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമാണ്. അതിന് എല്ലാ വിഭാഗത്തെയും കാണണം. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുണ്ടെന്ന് കരുതുന്നില്ലെന്നും തെരഞ്ഞെടുപ്പ് നിലപാട് അപ്പോൾ പറയുമെന്നും ചോദ്യങ്ങളോടായി ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് സി.ഡി ടവറിലെത്തി മുജാഹിദ് നേതാക്കളെയും തരൂർ കണ്ടിരുന്നു. ഇന്നലെ മലപ്പുറത്ത് വച്ച് മുജാഹിദ് മർകസുദ്ദഅവ വിഭാഗം നേതാക്കളെയും കണ്ട തരൂർ, ഇനി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ വിവിധ സംഘടനാ നേതാക്കളെയും കാണുന്നുണ്ട്.
 

Latest News