ദുല്‍ഖറും കല്യാണിയും  വീണ്ടും ഒന്നിക്കുന്നു

കൊച്ചി- വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍-കല്യാണി പ്രിയദര്‍ശന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു. തമിഴില്‍ ഒരുക്കുന്ന ഈ ചിത്രം തമിഴ് സംവിധായകന്‍ അറ്റ്ലീയുടെ അസിസ്റ്റന്റ് ആയിരുന്ന കാര്‍ത്തികേയന്‍ വേലപ്പന്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സീ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്.
നിലവില്‍ അഭിലാഷ് ജോഷിയുടെ 'കിംഗ് ഓഫ് കൊത്ത'യില്‍ അഭിനയിച്ച് വരികയാണ് ദുല്‍ഖര്‍. അതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രം കാത്തിരിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആണ് സംവിധാനം ചെയ്തത്. ഈ ചിത്രം വിജയമായിരുന്നെങ്കിലും പിന്നീട് ദുല്‍ഖറും കല്യാണിയും ഇതുവരെയും സ്‌ക്രീനില്‍ ഒന്നിച്ചു എത്തിയിരുന്നില്ല.

Latest News