Sorry, you need to enable JavaScript to visit this website.

വിജയ്യുടെ ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ  ഭാഗങ്ങള്‍ മുറിച്ചു മാറ്റി

ചെന്നൈ-വിജയ്യുടെ 'വാരിസ്' ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തതിനെതിരെ ആരാധകരുടെ വിമര്‍ശനം. ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാനായി ഖുശ്ബുവിന്റെ കഥാപാത്രം നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്. വിജയ്ക്കും രശ്മികയ്ക്കും ഒപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോ സിനിമയുടെ റിലീസിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് ഖുശ്ബുവിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇത്ര പ്രധാന്യമുള്ള കഥപാത്രമായിട്ടും എന്തുകൊണ്ടാണ് ഖുശ്ബുവിന്റെ ഭാഗം സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യം തന്നെയാണ് വിനയായതെന്നാണ് അണിയറക്കാര്‍ സൂചിപ്പിക്കുന്നത്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്തേണ്ടി വന്നെന്നാണ് പറയുന്നത്.

Latest News