ഒന്നര വര്‍ഷത്തിനുശേഷം ഭര്‍ത്താവ് പറയുന്നു; അവളെ കൊന്ന് പറമ്പില്‍ കുഴിച്ചുമൂടി

കൊച്ചി- വൈപ്പിന്‍ ഞാറക്കലില്‍ കാണാതായ രമ്യയുടേത് കൊലപാതകമെന്ന് വെളിപ്പെടുത്തി പോലീസ്. രമ്യയെ താന്‍ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ്  കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. താന്‍ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭര്‍ത്താവ് സജീവന്‍ നല്‍കിയ മൊഴി.
വൈപ്പിന്‍ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭര്‍ത്താവ് സജീവനും വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് രമ്യയെ വീട്ടില്‍നിന്ന് കാണാതായത്. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബംഗളൂരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട്  പോയെന്നായിരുന്നു സജീവന്‍ പറഞ്ഞിരുന്നത്.
ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു. ഇതിനുപിന്നാലെ  ഭാര്യയെ കാണ്മാനില്ലെന്ന് സജീവന്‍പോലീസില്‍ പരാതി നല്‍കി.
പത്തനംതിട്ടയിലെ നരബലി കേസ് പുറത്ത് വന്നതോ ആളുകളെ കാണാനില്ലെന്ന കേസുകളില്‍ പോലീസ് കാര്യമായ അന്വേഷണവം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് രമ്യയുടെ തിരോധാനവും അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തുവന്നത്.  ഭാര്യയെ കൊന്ന് മൃതദേഹം പറമ്പില്‍ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവന്‍ നല്‍കിയ മൊഴി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News