പ്രവാചക നിന്ദ നടത്തി വിവാദത്തിലായ നൂപുര്‍ ശര്‍മക്ക് തോക്ക് കൈവശം വെക്കാന്‍ അനുമതി

ന്യൂദല്‍ഹി- ടെലിവിഷന്‍ ചര്‍ച്ചക്കിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വെക്കാന്‍ ദല്‍ഹി പോലീസിന്റെ അനുമതി. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്വയം സുരക്ഷയ്ക്ക് തോക്ക് ലൈസന്‍സ് നല്‍കിയതെന്ന് ദല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു.
മെയ് 26ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുള്ളതായി നൂപുര്‍ ശര്‍മ പരാതിപ്പെട്ടിരുന്നു.
പ്രവാചക നിന്ദാ വിഷയത്തില്‍ നൂപുര്‍ ശര്‍മക്കെതിരെ സുപ്രിം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പു പറയണമെന്നും ഉദയ് പൂര്‍ കൊലപാതകത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൊലക്ക് കാരണം നൂപുര്‍ ശര്‍മയുടെ പരാമര്‍ശം. പാര്‍ട്ടിയുടെ വക്താവെന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. നൂപുറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചു. രാജ്യത്തിനുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദിയാണ് നൂപുര്‍ ശര്‍മ. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും സുപ്രിം കോടതി കുറ്റപ്പെടുത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News