അഹമദാബാദ്- ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ സോളങ്കിയെ പോലീസ് കോണ്‍സ്റ്റബിള്‍ നടുറോഡില്‍ കയ്യേറ്റം ചെയ്തു. ഗുജറാത്തിലെ ജാംനഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകിയാണ് സംഭവം നടന്നത്. റിവബയുടെ കാര്‍ കോണ്‍സ്റ്റബിളായ സജ്ഞയ് അഹിറിന്റെ ബൈക്കില്‍ ഇടിച്ചതാണ് കാരണം. സംഭവത്തെ തുടര്‍ന്ന് ഇരുവരും വാഹനം നിര്‍ത്തി. കാറില്‍ നിന്നിറങ്ങിയ റിവബയെ പോലീസുകാരന്‍ നടുറോഡിലിട്ട് പരസ്യമായി ആക്രമിക്കുകയായിരുന്നു. ഈ സമയം ജഡേജയുടെ അമ്മയും കാറിലുണ്ടായിരുന്നു. റിവബയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആള്‍കൂട്ടം ഇടപെട്ടാണ് പോലീസുകാരനെ തടഞ്ഞത്.
സ്ത്രീകള്‍ക്കു നേര്‍ക്കുള്ള കയ്യേറ്റം ഗുരുതരകുറ്റമാണെന്നും പോലീസുകാരനെതിരെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജാംനഗര്‍ പോലീസ് സുപ്രണ്ട് പ്രദീപ് സെജുല്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ വകുപ്പു തല നടപടിയും ഉണ്ടാകും.






