ഭക്ഷണം കഴിക്കുന്നത് നോക്കുന്നോടാ; ഹോട്ടലില്‍ രണ്ട് കുടിയന്മാര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം- ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലില്‍ രണ്ടു പേര്‍ തമ്മില്‍ സംഘര്‍ഷം. പാറശാല ഉദിയന്‍കുളങ്ങരയിലാണ് സംഭവം. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹോട്ടലില്‍ മേശയുടെ ഇരുവശത്തുമിരുന്ന് ഭക്ഷണം കഴിച്ചവരാണ് തമ്മിലടിച്ചത്. ഇരുവരും കുടിച്ചു പൂസായിരുന്നുവെന്ന് പാറശാല പോലീസ് പറഞ്ഞു.സംഭവത്തില്‍ ടിപ്പര്‍ െ്രെഡവറായ പാറശാല സ്വദേശി അരുണിനെയും തെങ്ങുകയറ്റ തൊഴിലാളി കൊച്ചോട്ടു കോണം സ്വദേശി മനുവിനെയും കസ്റ്റഡിയിലെടുത്തു.
സംഘര്‍ഷത്തിനിടെ മനു കൈവശം ഉണ്ടായിരുന്ന വെട്ടുകത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News