ചെന്നൈ-തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരുള്ള താരം അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തമിഴ് നടന്‍ അര്‍ജുന്‍ ദാസിന്റെ കൈപിടിച്ചുള്ള ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഈ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തുന്നത്. നിങ്ങള്‍ തമ്മിള്‍ പ്രണയത്തിലാണോയെന്നാണ് ഭൂരിഭാഗം ആരാധകരും ചോദിച്ചിരിക്കുന്നത്. പുതിയ സിനിമയുമായി ബന്ധപ്പെട്ടതാണോയെന്നും നിരവധി പേര്‍ ചോദിച്ചിട്ടുണ്ട്.
പുത്തം പുതു കാലൈ വിടിയാത എന്ന തമിഴ് ആന്തോളജി സീരിസില്‍ അവര്‍ രണ്ട് അഭിനയിച്ചിട്ടുണ്ട്. അഞ്ച് കഥകള്‍ ഉണ്ടായിരുന്ന സീരിസില്‍ 'ലോണേഴ്‌സ്' എന്ന കഥയിലാണ് അര്‍ജുന്‍ എത്തിയത്. 'നിഴല്‍ തരും ഇദം' എന്ന കഥയിലായിരുന്നു ഐശ്വര്യ ലക്ഷ്മി നായികയായെത്തിയത്.
കഴിഞ്ഞ വര്‍ഷം പൊന്നിയിന്‍ സെല്‍വന്‍, കുമാരി, അമ്മു, ഗാട്ട കുസ്തി തുടങ്ങിയവയാണ് ഐശ്വര്യയുടേതായി റിലീസിനെത്തിയത്. കിങ് ഓഫ് കൊത്ത, ക്രിസ്റ്റഫര്‍, പൊന്നിയിന്‍ സെല്‍വന്‍2 എന്നീ സിനിമകളാണ് ഐശ്വരയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. തമിഴിലെ പ്രമുഖ നടന്‍ ആണ് അര്‍ജുന്‍ ദാസ്. കൈതിയിലെ അന്‍പ് എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അര്‍ജുന്‍ ദാസി ശബ്ദത്തിന് നിരവധി ആരാധകരാണ് ഉള്ളത്. വിജയ് നായകനായി അഭിനയിച്ച 'മാസ്റ്റര്‍' എന്ന സിനിമയിലും അര്‍ജുന്‍ ദാസ് അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യലക്ഷ്മി വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് അടുത്തിടെയും ഒരു മലയാള പ്രസിദ്ദീകരണത്തിലെ അഭിമുഖത്തില്‍ പറഞ്ഞത്.