VIDEO പാലാപ്പള്ളി പാട്ടും പാടി പാചകം; ലാലേട്ടന്റെ വീഡിയോ ഏറ്റെടത്ത് ആരാധകര്‍

കൊച്ചി- ഫിറ്റ്‌നസ് ട്രെയിനര്‍ ഡോക്ടര്‍ ജെയ്‌സണ്‍ പോള്‍സനൊപ്പമുള്ള മോഹന്‍ലാലിന്റെ പാചക വിഡിയോ വൈറലാക്കി ആരാധകര്‍. വെയ്റ്റ് ലോസ് ഫിറ്റ്‌നസ് ട്രെയിനര്‍ ജെയ്‌സണ്‍ ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ലാലേട്ടന്റെ ആരാധകര്‍ക്കും ഹരമായത്. പാലാപ്പള്ളി പാട്ടിനൊപ്പമാണ് വീഡിയോയിലെ പാചകം.

പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള മോഹന്‍ലാലിന്റെ പാചക വിഡിയോകള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലുണ്ട്.  ജാപ്പനീസ് കുക്കിങ് സ്‌റ്റൈലായ തെപ്പിനാക്കി രീതിയില്‍ ചെമ്മീന്‍ പാചകം, മസാലകള്‍ വളരെ കുറച്ചു ചേര്‍ത്തുള്ള ചിക്കന്‍, ഫ്‌ലാംബേ സ്‌റ്റൈലിലുള്ള മീന്‍ രുചികള്‍ എന്നിവയൊക്കെ ആരാധകര്‍ ഏറ്റെടുത്തതാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@drjaisons)

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News