മുത്തങ്ങയില്‍ മയക്കുമരുന്നുമായി  രണ്ടു യുവാക്കള്‍ പിടിയില്‍

മുത്തങ്ങയില്‍ മയക്കുമരുന്നുമായി പിടിയിലായവര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം.

കല്‍പറ്റ-വയനാട് മുത്തങ്ങയില്‍ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനെല്ലൂര്‍ പള്ളിക്കാട്ടുതൊടി ഹാഷിം(25), പടിപ്പുര ജൂനൈസ്(23) എന്നിവരാണ് 27.02ഗ്രാം എം.ഡി.എം.എ സഹിതം എക്സൈസിന്റെ പിടിയിലായത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്‍, പ്രവന്റീവ് ഓഫീസര്‍മാരായ പി.കെ.പ്രഭാകരന്‍, ടി.ബി.അജീഷ്, സിവില്‍ എക്സൈസ്  ഓഫീസര്‍മാരായ എം.കെ. ബാലകൃഷ്ണന്‍, കെ.കെ.സുധീഷ്  എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ രാത്രി  ബംഗളൂരു-പത്തനംതിട്ട  സ്വിഫ്റ്റ് ബസില്‍ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടെത്തിയത്.

 

Latest News