കൊണ്ടോട്ടി-കരിപ്പൂര്‍ റണ്‍വേ റീ കാര്‍പ്പറ്റിങ് ജോലികളുടെ ഭാഗമായി 15 മുതല്‍ ആറു മാസത്തേക്ക് റണ്‍വേ അടച്ചിടും.ഇതിന്റെ ഭാഗമായി രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയുള്ള വിമാന സര്‍വ്വീസുകളുടെ സമയം പുനക്രമീകരിച്ചു.
വൈകിട്ട് ആറ് വരെയാണ് റണ്‍വേ റീ കാര്‍പ്പറ്റിംങ് ജോലികള്‍ നടക്കുക.ഈ സമയം പൂര്‍ണമായും റണ്‍വേ അടച്ചിടും.ഇതിനെ തുടര്‍ന്നാണ് ഈ സമയത്തുള്ള പുറപ്പെടുന്നതും എത്തുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചത്.പകല്‍ 10 മണിക്ക് ശേഷം എത്തിയിരുന്ന എയര്‍ഇന്ത്യയുടെ കരിപ്പൂര്‍-ദല്‍ഹി വിമാനം വെള്ളി,ഞായര്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 8.15നും,ശനി,തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.30നും സര്‍വ്വീസ് നടത്തും.സലാം എയറിന്റെ കരിപ്പൂര്‍-സലാല സര്‍വ്വീസ് രാവിലെ 8.55നും പുറപ്പെടും.പുതിയ സമയം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ അറിയണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിംങ് ജോലികളാണ് 15 ന് ആരംഭിക്കുന്നത്.മൂന്ന് മണിക്കൂര്‍ നിര്‍മ്മാണ ജോലികളും അഞ്ച് മണിക്കൂര്‍ സെറ്റിംങ് സമയവുമാണ് ഇതിനാവശ്യം.ഇതോടൊപ്പം റണ്‍വേയുടെ മധ്യഭാഗത്തെ ലൈറ്റിംങ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്.ആറ് മാസത്തിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് എയര്‍ പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്.മഴക്കു മുമ്പ് തന്നെ റണ്‍വേ റീകാര്‍പറ്റിംങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.