VIDEO - കൊണ്ടോട്ടി പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥി മരിച്ചു, നിരവധി പരിക്ക്

കൊണ്ടോട്ടി- മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം പുളിക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പുളിക്കൽ പറവൂരിലെ നോവല്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂൾ ബസാണ് മറിഞ്ഞത്. ആന്തിയൂർകുന്നിലെ ഹയ ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ പുളിക്കൽ ബി.എം ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വിട്ട ശേഷം കുട്ടികളെയുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്.

ഹയ ഫാത്തിമയെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തിയ വല്യുപ്പ എം.കെ ബഷീർ മാസ്റ്റർക്കും പരിക്കേറ്റു. ബഷീർ മാസ്റ്റർ കോഴിക്കോട് മിംസിൽ ചികിത്സയിലാണ്. സ്‌കൂൾ ബസ് ഇവരുടെ സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു.
 

Latest News