Sorry, you need to enable JavaScript to visit this website.

മലയാളിയുടെ കുബുദ്ധിയുണ്ടോ അതിഥി തൊഴിലാളികള്‍ക്ക് മനസ്സിലാകുന്നു! അടിവസ്ത്രം വരെ അഴിപ്പിച്ചു

തൃശൂര്‍ :  ആലില പറിക്കണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികളെ മരത്തില്‍ കയറ്റിയ യുവാവ് ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്നു. തൃശൂര്‍ തൃപ്രയാറാണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആല്‍മരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം മലയാളിയായ ആള്‍ ഫോണും പണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി. ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ച് വെച്ചാണ് ഇയാള്‍ അതിഥി തൊഴിലാളികളെ മരത്തിന് മുകളില്‍ കയറ്റിയത്. തുടര്‍ന്ന് തോര്‍ത്തു മാത്രം ഉടുത്ത് തൊഴിലാളികള്‍ ചേര്‍ക്കര റോഡരികിലെ ആല്‍മരത്തിന് മുകളില്‍ കയറി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ആലില പറിക്കുന്നതിനായി മരത്തില്‍ കയറുന്നതിന് മുന്‍പ് തൊഴിലാളികള്‍ തങ്ങളുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും പണവുമെല്ലാം മരത്തിന് ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.  രണ്ടു തൊഴിലാളികളും മരത്തില്‍ കയറി മുകളിലെത്തിയപ്പോള്‍ താഴെയുള്ള മലയാളി യുവാവ് ഇവരുടെ വസ്ത്രങ്ങളും 16000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുകയായിരുന്നു. അമളിപറ്റിയെന്ന് അറിഞ്ഞ തൊഴിലാളികള്‍ ആലിന് മുകളില്‍ നിന്നും വേഗം ഇറങ്ങിയെത്തിങ്കിലും അപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു. ഏതായാലും മലയാളിയുടെ കുബുദ്ധിയില്‍ ഞെട്ടിയിരിക്കുകയാണ് അതിഥി തൊഴിലാളികള്‍

 

Latest News