ഹൃദയാഘാതം; കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ-ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കൊല്ലം വെളിയം റോഡുവിള സ്വദേശി പുത്തന്‍വീട് ശിഹാബുദ്ദീന്‍ (46) ആണ് മരിച്ചത്. വെളിയം റോഡുവിള പുത്തന്‍വീട് ജമാല്‍നബീസ ബീവി ദമ്പതികളുടെ മകനാണ്.  ജിദ്ദ ഹയ്യ സാമിറില്‍ വെള്ള കമ്പനി ജോലിക്കാരനായിരുന്നു. ന്യൂഏജ് ഇന്ത്യ ഫോറം പ്രവര്‍ത്തകനാണ്.
ഭാര്യ: ഹലീമ. മക്കള്‍: ആഫിയ, ആലിയ. മയ്യിത്ത് നാട്ടില്‍ കൊണ്ടുപോകാന്‍ നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News