Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ

കോട്ടയം-മാങ്ങാനാത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രി കാന്റീനില്‍ നിന്ന് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് വിഷ ബാധയേറ്റെന്നാണ് സംശയം.
ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി കാന്റീന്‍ അടപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

Latest News