Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് നിന്ന് കാണാതായ യുവതിയെയും കുഞ്ഞിനെയും 11 വര്‍ഷത്തിന് ശേഷം കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്ത് നിന്നും പതിനൊന്ന് വര്‍ഷം മുന്‍പ് കാണാതായ  യുവതിയേയും കുഞ്ഞിനേയും നിരന്തരമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും,കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടി യു) കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത കാണാതായവരുടെ കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്‌റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തില്‍  ഡി എം പി ടി യു അംഗങ്ങള്‍ ആണ് അന്വേഷണം നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.11 വര്‍ഷത്തോളമായി ബംഗളൂരുവില്‍ കുടുംബമായി വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സി-ബ്രാഞ്ച് എസ് ഐ-മാരായ സി വി ബിബിന്‍, കെ സുഹൈല്‍, അരുണ്‍ഷാ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുസ്സമീര്‍ ഉള്ളാടന്‍, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂര്‍  കോടതി മുമ്പാകെയും കുട്ടിയെ സി ഡബ്ലിയു സി മുമ്പാകെയും ഹാജരാക്കി.

 

 

 

Latest News