നാല് കോടിയോളം നികുതിയടയ്ക്കാന്‍  അമ്മയ്ക്ക് ജി എസ് ടി നോട്ടീസ്

കൊച്ചി-താര സംഘടനയായ അമ്മയ്ക്ക് ജി എസ് ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജി എസ് ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2017 മുതലുളള ജി എസ് ടിയാണ് അടയ്‌ക്കേണ്ടത്. ചാരിറ്റബിള്‍ ഇന്‍സ്റ്റിട്യൂഷന്‍ എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. എന്നാലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജി എസ് ടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും 2022ലാണ് അമ്മ രജിസ്ട്രേഷന്‍ ആരംഭിച്ചത്. അതും നോട്ടീസ് അയച്ചതിനെ തുടര്‍ന്ന്. ജിഎസ്ടി അടയ്ക്കാതെ അഞ്ചു വര്‍ഷത്തോളം ഇടപാടുകള്‍ നടത്തിയിരുന്നതായി കണ്ടെത്തിയതോടെയാണ് അധികൃതര്‍ വീണ്ടും നടപടി സ്വീകരിച്ചിരിക്കുന്നത്. നികുതിയും പലിശയും അടക്കം നാല് കോടിയോളമാണ് അമ്മയ്ക്ക് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നോട്ടീസിനുള്ള മറുപടി ബന്ധപ്പെട്ടവര്‍ക്ക് ഉടന്‍ നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.

 
    


 

Latest News