കെ.എം. ഷാജിയുടെ പ്രസംഗം; സഖാക്കള്‍ ആലോചിച്ച് നോക്ക്, നിങ്ങള്‍ ഈ നാട് ഇതെന്താക്കാനാണ് ശ്രമിക്കുന്നത്

കോഴിക്കോട്- സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട വെജ്‌നോണ്‍, വെജ് ഭക്ഷണവിവാദത്തില്‍ രൂക്ഷപ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. വെജിറ്റേറിയന്‍ ഭക്ഷണം പത്തുദിവസം കഴിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് ഷാജി ആരാഞ്ഞു. പുറമേരിയില്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി
നാലഞ്ചു ദിവസമല്ലേ ഈ യുവജനോത്സവം നടക്കുന്നത്. എന്താ ഈ വെജിറ്റേറിയന്‍ തിന്നാല്‍... പത്തുദിവസം തിന്നാലെന്താ? കൊള്ളാവുന്ന ഭക്ഷണമാണെങ്കില്‍ വെജ് ആണെങ്കില്‍ എന്താ ഷാജി ചോദിച്ചു.
അയാള്‍ (പഴയിടം മോഹനന്‍ നമ്പൂതിരി) ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിനെ, അതിനെയും വര്‍ഗീയവത്കരിച്ച്. അതിന്റെ പേരില്‍ ഏറ്റെടുക്കാന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍നിന്ന് കുറച്ചാളുകളെ അങ്ങോട്ടു കൊണ്ടുപോയി... എന്തിനാണ് ഇത്. സഖാക്കള്‍ ആലോചിച്ച് നോക്ക്.. നിങ്ങള്‍ ഈ നാട് ഇതെന്താക്കാനാണ് ശ്രമിക്കുന്നത്. എന്തുതരത്തില്‍ അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത്-ഷാജി ചോദിച്ചു

 

Latest News