കുടുംബ കോടതിയിലെത്തിയ യുവതിക്ക് ഭര്‍ത്താവിന്റെ വെട്ടേറ്റു

ഒറ്റപ്പാലം- വിവാഹമോചന കേസ് നടപടികള്‍ക്കായി കുടുംബ കോടതിയിലെത്തിയ യുവതിക്ക് ഭര്‍ത്താവിന്റെ വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയെയാണ് ഭര്‍ത്താവ് രഞ്ജിത്ത് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഒറ്റപ്പാലം കുടുംബ കോടതിക്ക് സമീപമായിരുന്നു സംഭവം.

വെട്ടേറ്റ ഉടന്‍ ചുറ്റുമുളളവര്‍ യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ സുബിതയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

രഞ്ജിത്തിന്റെ വെട്ടേറ്റതിനെ തുടര്‍ന്ന് സുബിതയുടെ കൈകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest News