അപകടത്തില്‍ ബൈക്കിന് തീ  പിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം-തിരുവല്ലത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാന്‍ (23) ആണ് മരിച്ചത്. എതിരെ മീന്‍ കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയില്‍ കുടുങ്ങിയ ബൈക്ക് 200 മീറ്ററോളം വലിച്ചിഴച്ചുകൊണ്ട് പോയി. ഇതോടെ ബൈക്കിന് തീപിടിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹാരിസ് മരിച്ചത്. പ്രദേശത്തെ അശാസ്ത്രീയ റോഡ് നിര്‍മ്മാണവും ഗതാഗത നിയന്ത്രണത്തിലെ അപാകതകളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാത്രികാലങ്ങളില്‍ ഇവിടെ അപകടമുണ്ടാകുന്നത് പതിവാകുകയാണ്.

Latest News